ദേഷ്യപ്പെടാനും പിണങ്ങാനും ഏറ്റവും അടുത്തുളളവരായതുകൊണ്ടാകാം ദമ്പതികള്‍ തമ്മില്‍ എപ്പോഴും ദേഷ്യവും പിണക്കവും ഉണ്ടാകുന്നത്്. .എന്നാല്‍ ഈ കോപവും അകല്‍ച്ചയും നീണ്ടുനില്ക്കാനുള്ളവയല്ല. അവയെ ദൈവികമായി നേരിടേണ്ടതുണ്ട്. ഇതാ കോപിച്ചിരിക്കുമ്പോള്‍ പരസ്പരം ഓര്‍മ്മിക്കേണ്ട ചില തിരുവചനങ്ങള്‍
കോപിക്കാം എന്നാല്‍ പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ( എഫേ 4:26-27)
ഇപ്പോള്‍ ഇവയെല്ലാം ദൂരെയെറിയുവിന്‍. അമര്‍ഷം, ക്രോധം, ദുഷ്ടത, ദൈവദൂഷണം, അശുദ്ധഭാഷണം തുടങ്ങിയവ വര്‍ജ്ജിക്കുവിന്‍ ( കൊളോ 3:8)
പെട്ടെന്ന് കോപിക്കാത്തവന് ഏറെ വിവേകമുണ്ട്. മുന്‍കോപി ഭോഷത്തത്തെ താലോലിക്കുന്നു.( സുഭാ 14:29)