വത്തിക്കാന്‍സിറ്റി: ഹൃദയം കൊണ്ട് പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. അടിമകളെന്ന നിലയിലല്ല ദൈവമക്കളെന്ന സ്വാതന്ത്ര്യത്തോടെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. പരിശുദ്ധാത്മാവിനുവേണ്ടിയും നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു, കാരണം പരിശുദ്ധാത്മാവാണ് നമുക്ക് യഥാര്‍ത്ഥ പ്രാര്‍ത്ഥന നല്കുന്നത്. എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് നമുക്കറിയില്ല എന്നത് സത്യമാണ്. പക്ഷേ പ്രാര്‍ത്ഥിക്കാന്‍ നാം അനുദിനം പഠിക്കേണ്ടതുണ്ട്. മറ്റു പലതും പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ ദൈവരാജ്യത്തിനായി അപേക്ഷിക്കാന്‍ നാം മറന്നുപോകുന്നു. നമ്മുടെ ബലഹീനതയില്‍ പരിശുദ്ധാത്മാവ് കടന്നുവരുന്നുണ്ട്. ടെലിഫോണിലൂടെ സംസാരിക്കുന്നതുപോലെയുള്ളതല്ല പ്രാര്‍ത്ഥന. ഒരു അറ്റത്തുനിന്നു മറ്റൊരു അറ്റത്തേക്ക് സംസാരിക്കുന്നതുപോലെയുള്ളതല്ല പ്രാര്‍ത്ഥന. നമ്മില്‍ പ്രാര്‍ത്ഥിക്കുന്നത് ദൈവമാണ്. ദൈവത്തിലൂടെ നാം ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍്ത്ഥിക്കുകയെന്നാല്‍ ദൈവത്തിനുള്ളിലാവുകയാണ്. ദൈവം നമ്മുടെ ഉള്ളില്‍ പ്രവേശിക്കുകയാണ്യ പാപ്പ പറഞ്ഞു.