Friday, January 23, 2026
spot_img
More

    വഖഫ് ബോര്‍ഡിന്റെ നിലപാടിനെതിരെ കെആര്‍എല്‍സിസി

    കൊച്ചി: വഖഫ് ബോര്‍ഡിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). മുനമ്പത്തെ 610 കുടുംബങ്ങള്‍ വിലകൊടുത്ത് നിയമാനുസൃതം സ്വന്തമാക്കി അനുഭവിച്ചുവന്നിരുന്ന ഭൂമി വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്റെ നിലപാട് നിയമപരമായും ധാര്‍മികമായും നിലനില്‍ക്കാത്തതാണ്. 2019ല്‍ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് ഏകപക്ഷീയമായി തീരുമാനിക്കുകയും ആസ്തിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കേരള വഖഫ് ബോര്‍ഡിന്റെ തീരുമാനം പൂര്‍ണമായും തെറ്റും അനുചിതവുമാണ്. മുനമ്പം പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്കു സമര്‍പ്പിച്ച നിവേദനത്തിലാണ് കെആര്‍എല്‍സിസി പ്രതിഷേധം രേഖപ്പെടുത്തിയത്.

    വഖഫ് ആധാരം എന്നു പറയപ്പെടുന്ന രേഖയിലെ വ്യവസ്ഥകള്‍, അക്കാലത്തെ ഭൂമിയുടെ യഥാര്‍ഥ കൈവശാവകാശികള്‍, ആ കാലയളവില്‍ നിലനിന്നിരുന്ന നിയമവ്യവസ്ഥകള്‍, തീരുമാനത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ ഏകപക്ഷീയമായി വഖഫ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. 1988-93 കാലയളവിലാണ് ഫാറൂഖ് കോളജ് അധികാരികള്‍ ഈ ഭൂമി അക്കാലത്തെ വിപണി വിലയ്ക്കനുസൃതമായി മുനമ്പം നിവാസികള്‍ക്കു കൈമാറിയത്. 1954ലെ വ ഖഫ് നിയമത്തിലെ വകുപ്പ് 36 അനുസരിച്ച് വഖഫ്‌ബോര്‍ഡ് ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തിട്ടുള്ള ഏതൊരു ഭൂമിയും ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല.

    ഇക്കാലയളവില്‍ നിലനിന്നിരുന്ന 1954ലെ വഖഫ് നിയമത്തിലെ സെക്ഷന്‍ 36 (ബി) വ്യവസ്ഥയനുസരിച്ച് വഖഫ് ബോര്‍ഡിന്റെ ആസ്തി രജിസ്റ്ററില്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂമിയുടെ ക്രയവിക്രയത്തിന് മാത്രമാണ് വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമായി വരുന്നത്. ഫാറൂഖ് കോളജ് വസ്തുക്കള്‍ കൈമാറിയ നടപടി നിയമപരമായി സാധുതയുള്ളതാണെന്നും വഖഫ് ബോര്‍ഡിന്റെ തീരുമാനം നിയമപരമല്ലാത്തതും അധാര്‍മികവുമാണെന്നും കെആര്‍എല്‍സിസി വ്യക്തമാക്കി

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!