ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ 1840 സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് മാര്‍ഗംകളി നടത്തി. എസ്ബി കോളജ് അങ്കണത്തിലായിരുന്നു മാര്‍ഗംകളി. ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. 10 മിനിറ്റ് 45 സെക്കന്റ് ല്‍ ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റിക്കാര്‍ഡില്‍ മാര്‍ഗംകളി ഇടം പിടിച്ചു. ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025 ാം വര്‍ഷജൂബിലിയുടെ ഭാഗമായാണ് മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ഗംകളി അരങ്ങേറിയത്.