വത്തിക്കാന്‍ സിറ്റി: പ്രത്യാശിക്കുകയെന്നാല്‍ ജീവിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.പ്രത്യാശ എന്നത് മനുഷ്യന്റെ യോഗ്യത ഒന്നുകൊണ്ടു മാത്രം ലഭിക്കുന്ന ഒരു ദാനമല്ല, പ്രത്യുത, ആനന്ദത്തിനായുള്ള സഹജമായ ആഗ്രഹത്തില്‍ നിന്ന് ഉണ്ടാകുന്ന ഒരു കൃപയാണെന്ന് നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്. പ്രത്യാശ മനുഷ്യന് നിത്യതയിലേക്ക് വാതില്‍ തുറന്നുകൊടുക്കുന്നു.
പ്രത്യാശിക്കുക എന്നത് നമ്മുടെ അസ്തിത്വത്തിനും നമ്മുടെ വര്‍ത്തമാനകാലത്തിനും നാം ഇപ്പോള്‍ ഇവിടെ ആയിരിക്കുന്നതിനും പ്രചോദനം പകര്‍ന്നുകൊണ്ട് മുന്നേറാനുള്ള കാരണങ്ങള്‍ കണ്ടെത്തുക.
ഇറ്റലിക്കാരനായ വൈദികന്‍ തൊമ്മാസൊ ജ്യന്നൂത്സി രചിച്ച ‘പ്രത്യാശയുടെ പ്രവാചകര്‍. ഡോണ്‍ തൊണീനൊ ബെല്ലോയും ഫ്രാന്‍സീസ് പാപ്പായും’ എന്ന പുസ്തകത്തിന് എഴുതിയ അവതാരികയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇക്കാര്യം പറഞ്ഞത്.