പരിശുദ്ധ അമ്മ സ്‌നേഹത്തിന്റെ അമ്മ: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: പരിശുദ്ധ അമ്മ സനേഹത്തിന്റെ അമ്മയാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഗ്വാഡെലൂപ്പെ മാതാവിന്റെ തിരുനാള്‍ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.സുവിശേഷത്തില്‍, ദൈവവചനം തന്റെ ജീവിതത്തില്‍ പ്രവേശിക്കാനും അതിനെ രൂപാന്തരപ്പെടുത്താനും ചലനാത്മകമായ ജീവിതം നയിച്ച പരിശുദ്ധ അമ്മയുടെ വ്യതിരിക്തത സേവനത്തിലായിരുന്നു. കൃപ നിറഞ്ഞവരുടെ വാക്കുകള്‍ ‘തേനിനേക്കാള്‍ മധുരമാണ് എന്ന് സ്‌നാപകയോഹന്നാന്‍ അമ്മയുടെ ഉദരത്തില്‍ സന്തോഷത്താല്‍ നിറഞ്ഞുകൊണ്ട് കുതിച്ചുചാടുവാന്‍ ഇടയാക്കിയ സംഭവത്തെ അനുസ്മരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.
ഗ്വാദലൂപേയില്‍ പരിശുദ്ധ അമ്മയുടെ സന്ദേശം സ്വീകരിച്ച ഹുവാന്‍ ദിയെഗോയുടെ എളിമയാര്‍ന്ന ജീവിതത്തെ അനുസ്മരിച്ച പാപ്പാ, നമുക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ യജമാനന്മാരല്ല നാമെന്നും, മറിച്ച്, നാം അതിന്റെ എളിയ ദാസന്മാര്‍ മാത്രമാണെന്നും പറഞ്ഞു. സഭയില്‍ നിന്നും അകന്നു നില്‍ക്കുന്നവരെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമര്‍പ്പിച്ചു പാപ്പാ പ്രാര്‍ത്ഥിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates