ഓസ്‌ട്രേലിയായിലെ ഭീകരാക്രമണം; അപലപിച്ച് സിഡ്‌നി ആര്‍ച്ചുബിഷപ്

സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഓസ്‌ട്രേലിയായിലെ കത്തോലിക്കാസഭ നേതാക്കള്‍.
മനുഷ്യജീവനോടുള്ള ധിക്കാരപരവും നിര്‍ദയവുമായ അവഗണനയുമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും ചില ആളുകള്‍ക്ക് ജൂതന്മാരോടുള്ള വെറുപ്പ് ഓരോ ഓസ്‌ട്രേലിയക്കാരനും തള്ളിക്കളയേണ്ടതും പറഞ്ഞറിയിക്കാനാവാത്തതുമായ തിന്മയാണ് എന്നും സിഡ്‌നി ആര്‍ച്ചു ബിഷപ് അന്തോണി ഫിഷര്‍ പറഞ്ഞു. സിഡ്‌നിയില്‍ രണ്ടുവര്‍ഷത്തിലേറെയായി യഹൂദവിരുദ്ധവികാരം ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ കത്തീഡ്രലിന്റെ പരിസരത്തുപോലും പ്രകോപനപരമായ പ്രകടനങ്ങള്‍ നടന്നിരിക്കുന്നതായി താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രകടനങ്ങള്‍ തീവ്രവാദത്തിന് കാരണമായേക്കാം എന്നും ആര്‍്ച്ചുബിഷപ് പ്രതികരിച്ചു. ക്രൈസ്തവര്‍ യഹൂദരുടെ മക്കളാണെന്നും അതിനാല്‍ യഹൂദര്‍ക്കെതിരെയുള്ള ആക്രമണം നമുക്കെല്ലാവര്‍ക്കും എതിരെയുള്ള അക്രമമാണെന്നും അദ്ദേഹം പറഞ്ഞു.
യഹൂദരുടെ Hanukkah ആഘോഷങ്ങള്‍ക്കിടയിലാണ് പതിനാറുപേരെ നിഷ്‌ക്കരുണം അക്രമികള്‍ വെടിവച്ചുകൊന്നത്. കൊച്ചുകുട്ടി പോലും ഇതില്‍പെടുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates