വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുശേഷിപ്പ് വണങ്ങാന്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് ലക്ഷങ്ങള്‍.

അസ്സീസി: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുശേഷിപ്പ് വണങ്ങാന്‍ ഇതുവരെ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് 350,000 ആളുകള്‍. വിശുദ്ധന്റെ തിരുശേഷിപ്പ് ആദ്യമായിട്ടാണ് പൊതുവണക്കത്തിന് പ്രതിഷ്ഠിക്കുന്നത്. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22 വരെയാണ് തിരുശേഷിപ്പ് വണക്കം.

വിശുദ്ധന്റെ മരണത്തിന്റെ 800 ാം വര്‍ഷത്തിലുള്ള ഈ പൊതുവണക്കത്ിതന് ചരിത്രപരവും ആത്മീയവുമായി വളരെയധികം പ്രാധാന്യമാണുള്ളത്. ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം ഒരു ഭൂഗര്‍ഭചാപ്പലിലെ വിശ്രമസ്ഥലത്തു നിന്ന് മാറ്റി ലോവര്‍ ബസിലിക്കയിലെ പേപ്പല്‍ അള്‍ത്താരയ്ക്ക് മുമ്പില്‍ സ്ഥാപിക്കുന്നത്. വിശുദ്ധന്‌റെ മരണത്തിന്റെ 800 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലെയോ പതിനാലാമന്‍ പാപ്പ ഫ്രാന്‍സിസ് വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സിസ് വര്‍ഷം 2027 ജനുവരി 10 ന് സമാപിക്കും.

സുവിശേഷത്തിന്റെ ജീവിക്കുന്ന കണ്ണാടിയെന്നും രണ്ടാം ക്രിസ്തുവെന്നുമൊക്കെയുള്ള വിശേഷണങ്ങളുള്ള വിശുദ്ധനാണ് അസ്സീസിയിലെ ഫ്രാന്‍സിസ്. 20 ാം നൂറ്റാണ്ടിലും 21 ാം നൂറ്റാണ്ടിലുമായി രണ്ടുതവണ വിശുദ്ധന്റെ കബറിടം തുറന്നിട്ടുണ്ട്. 1978 ലും 2015 ലും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates