Monday, March 30, 2026
spot_img
More

    ലെയോ പതിനാലാമന്‍ പാപ്പ മൊണാക്കോയില്‍

    വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ മൊണാക്കോ സന്ദര്‍ശിച്ചു. മാര്‍ച്ച് 28 ശനിയാഴ്ചയായിരുന്നു പാപ്പയുടെ മൊണാക്കോ സന്ദര്‍ശനം. വഴിയും സത്യവും ജീവനും ഞാനാണ് എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ആപ്തവാക്യം. മൊണാക്കോയുടെ രാജകുമാരന്‍ ആല്‍ബര്‍ട്ട് രണ്ടാമന്‍, രാജ്യത്തെ കത്തോലിക്കാസമൂഹം, യുവജനങ്ങള്‍ എന്നിവരുമായി പാപ്പ കൂടിക്കാഴ്ച നടത്തി.
    ജീവിതത്തിന് ദൃഢത നല്‍കുന്നത് സ്‌നേഹമാണെന്നും, അത് അടിസ്ഥാനമായി ദൈവസ്‌നേഹവും പരസ്പര സ്‌നേഹവുമാണെന്നും പാപ്പാ പറഞ്ഞു. സ്‌നേഹം വളര്‍ത്തുന്നതിന്, വിശ്വസ്തത, സ്ഥിരത, ദൈനംദിന ജീവിതത്തില്‍ ത്യാഗം ചെയ്യാനുള്ള സന്നദ്ധത എന്നിവ ആവശ്യമാണെ്. ഭൗതികവും ക്ഷണികവുമായ കാര്യങ്ങള്‍ കൊണ്ടല്ല, മറിച്ച്, പരിശുദ്ധാത്മാവിന്റെ കൃപയാലാണ് യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുവാന്‍ കഴിയുന്നത്. ഇവയ്‌ക്കെല്ലാം പ്രാര്‍ത്ഥന, നിശബ്ദത, ശ്രവണം എന്നിവ ആവശ്യമാണ്. യുവജനങ്ങളോടും പുതുതായി മാമ്മോദീസാ സ്വീകരിക്കാന്‍ ഒരുങ്ങുന്നവരോടുമായി പാപ്പപറഞ്ഞു. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് മൊണാക്കോ. കത്തോലിക്കാരാജ്യം കൂടിയാണ് മൊണാക്കോ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!