പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തില്‍ വായില്‍ സിഗരറ്റ് തിരുകിക്കൊണ്ട് സിഗരറ്റ് വലിക്കുന്ന ഇസ്രായേല്‍ സൈനികന്റെ ചിത്രം പുറത്തുവന്നിരിക്കുന്നു.
സോഷ്യല്‍മീഡിയായില്‍ പരക്കുന്ന ഈ ചിത്രം കണ്ട് വിശ്വാസികളുടെ നെഞ്ചുരുകുകയാണ്. ക്രൈസ്തവഅവഹേളനവും മരിയനിന്ദയും ഇത്രയും ആകാമോ? സഹിക്കുന്നതിനും ഒരുപരിധിയില്ലേ?
ഐ ഡിഎഫ് സൈനികര്‍ സോഷ്യല്‍ മീഡിയായിലാണ് ഈ ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഏകദേശം രണ്ടാഴ്ച മുമ്പ് ക്രൂശിതരൂപം കൂടം കൊണ്ട് അടിച്ചുതകര്‍ക്കുന്ന ഇസ്രായേല്‍ സൈനികന്റെ ചിത്രവും വൈറലായിരുന്നു. വ്യാപകമായ പ്രതിഷേധമാണ് അന്ന് നടന്നത്. അതിന്റെ അലകള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് മരിയനിന്ദയുമായി ഇസ്രായേല്‍ സൈനികര്‍ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഇസ്രായേല്‍ പ്രതിരോധ സേനയിലെ സൈനികനാണ് ഈ ചിത്രത്തിലുള്ളത്.
പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല ഇവരോട് ക്ഷമിക്കണേ എന്ന് പ്രാര്‍തഥിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍?