spot_imgspot_imgspot_imgspot_img

വ്യക്തിപരമായ അടുപ്പമാണ് ദൈവം നമ്മളില്‍ നിന്ന് ആഗ്രഹിക്കുന്നത്: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി: വ്യക്തിപരമായ അടുപ്പമാണ് ദൈവം നമ്മളില്‍ നിന്ന് ആഗ്രഹിക്കുന്നതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഞായറാഴ്ച ആഞ്ചെലസ് പ്രാര്‍ത്ഥനയ്ക്ക് മുമ്പായി വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.
ദൈവം ഉണ്ടെന്നോ അവിടുന്ന് ഏകദൈവമാണെന്നോ അല്ലെങ്കില്‍ അവിടുന്ന് സര്‍വശക്തനാണെന്നോ അറിയുന്നത് മാത്രമല്ല ദൈവം ആഗ്രഹിക്കുന്നത്. കര്‍ത്താവ് നമ്മളുമായി വ്യക്തിപരമായ അടുപ്പം വേണമെന്നാണ് ആഗ്രഹിക്കുന്നത്. അവിടുന്നുമായി കണ്ടുമുട്ടുമ്പോള്‍ സ്‌നേഹിക്കാനുള്ള കല്പന ഒരു ബാധ്യതയോ അടിച്ചേല്‍പ്പിക്കലോ ആയി നമുക്ക് അനുഭവപ്പെടുന്നുമില്ല. സ്‌നേഹത്തിന്റെ കാതല്‍ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ദൈവവുമായുള്ള നമ്മുടെ ബന്ധത്തില്‍ ഹൃദയവും ആത്മാവും മനസ്സും പൂര്‍ണ്ണമായി ഉള്‍പ്പെടണം. അപ്പോള്‍ മാത്രമേ, ക്രിസ്തുവിന്റെ കണ്ണുകളിലൂടെഅവിടുത്തെ വീക്ഷണകോണില്‍ നിന്ന നമ്മളെത്തന്നെയും നമ്മുടെ അയല്‍ക്കാരെയും നോക്കിക്കാണാന്‍ നമുക്ക് സാധിക്കുകയുള്ളൂ. കൊച്ചുത്രേസ്യയുടെ വാക്കുകളും പാപ്പ ഉദ്ധരിച്ചു. സ്‌നേഹം മാത്രമാണ് സഭാംഗങ്ങളെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്‌നേഹം ഇല്ലാതായാല്‍ അപ്പസ്‌തോലന്മാര്‍സുവിശേഷം പ്രസംഗിക്കുകയുമില്ലായിരുന്നു.. സ്‌നേഹമില്ലെങ്കില്‍ നമ്മുടെ വിശ്വാസത്തിന് കാതല്‍ നഷ്ടപ്പെടും. പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates