Wednesday, January 15, 2025
spot_img
More

    3,4,7, 666 എന്നീ സംഖ്യകളെ ബൈബിളിന്റെ അടിസ്ഥാനത്തില്‍ നാം മനസ്സിലാക്കുമ്പോള്‍…

    ബൈബിളിന് ഒരു ന്യൂമറോളജിയുണ്ട്. എന്നാല്‍ അതൊരിക്കലും നമ്മുടെ നാട്ടിലെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട സംഖ്യാശാസ്ത്രമല്ല. പിശാചിന്റെ സംഖ്്യയായി 666 നെ കണക്കാക്കുന്നവര്‍ ധാരാളമുണ്ട്. ഇതെങ്ങനെയാണ് പിശാചിന്റെ നമ്പറാകുന്നത്? വെളിപാട് 13: 18 തിരുവചനങ്ങളിലാണ് ഇത് അടങ്ങിയിരിക്കുന്നത്. അവിടെ നാം വായിക്കുന്നത് ഇപ്രകാരമാണ്.

    ‘ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ… ആ സംഖ്യ 666 ആണ്.’

    ബൈബിളിലെ ബേസിക്ക് നമ്പര്‍ 3, ഉം 4 ഉം ആണ്. 3 സ്വര്‍ഗ്ഗത്തിന്റെ നമ്പറായിരിക്കുന്നത് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ഭൂമിയെ നാലുകോണുകളുള്ള ഡിസ്‌ക്കായിട്ടാണ് പണ്ട് കരുതപ്പെട്ടിരുന്നത്. നാല് പ്രപഞ്ചത്തിന്റെ സംഖ്യയായും കണക്കാക്കപ്പെടുന്നു. കല്പനകളുടെ സംഖ്യയാണ് 10. ഈ പത്തിനെ പ്രാപഞ്ചികസംഖ്യയുമായി കണക്കുകൂട്ടുമ്പോഴാണ് 40 ദിവസത്തെ പ്രളയം, ഉപവാസം എന്നിവയുമായി ബന്ധപ്പെട്ടുള്ള വിശദീകരണങ്ങളുണ്ടാകുന്നത്. ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിച്ചുകൂട്ടുന്നത് നാല്പത് ആഴ്ചകളാണ്. നാലും മൂന്നൂം ഏഴ്. പ്രപഞ്ച നിയമവും സ്വര്‍ഗ്ഗത്തിന്റെ നമ്പറും കൂടി ചേരുമ്പോള്‍ ഏഴ്. ഏഴ് പൂര്‍ണ്ണതയുടെ നമ്പറാണ്. പ്രപഞ്ചവും സ്വര്‍ഗ്ഗവും ചേരുന്നതാണ് ഏഴ്. ദൈവം ആകാശവും ഭൂമിയും ഏഴു ദിവസം കൊണ്ട് സൃഷ്ടി്ച്ചു.ഏഴാം ദിവസം ദൈവത്തോടൊത്ത് ആയിരിക്കണമെന്ന് പറയുന്നതു കൊണ്ട് ഉടമ്പടിയുടെ സംഖ്യയെന്നും അതിനെ വിശേഷിപ്പിക്കുന്നുണ്ട്.

    സ്ൃഷ്ടി കര്‍മ്മം ആറുദിവസം കൊണ്ടും സംരക്ഷണം ഏഴു ദിവസം കൊണ്ട് പൂര്‍ത്തിയായതായിട്ടാണ് വിശുദ്ധവചനം സാക്ഷ്യപ്പെടുത്തുന്നത്. ഏഴാം ദിവസം ഒരു കലപ്‌നപോലെ പറഞ്ഞിരിക്കുന്നതുകൊണ്ട് അത് പൂര്‍ണ്ണതയുടെ സംഖ്യയായി ഏഴ് നിലനിന്നപ്പോള്‍ അപൂര്‍ണ്ണതയുടെ സംഖ്യയായി ആറ് മാറുകയായിരുന്നു. ആറ് ഏഴിലേക്കെത്തിയില്ല എന്നേ അതിനര്‍ത്ഥമുള്ളൂ.അപൂര്‍ണ്ണത.യുടെ പൂര്‍ണ്ണതയാണ് ആറ്.

    അപൂര്‍ണ്ണത ദൈവത്തില്‍ നിന്ന് വന്നതല്ല അത് പിശാചില്‍ നിന്ന് വന്നതാണ് എന്നാണ് സങ്കല്പം. അതുകൊണ്ട് സാത്താന്റെ നമ്പറായി ആറ് മാറിത്തുടങ്ങി. 666 എന്ന് വരുമ്പോള്‍ അത് പൂര്‍ണ്ണമായും സാത്താന്റെ നമ്പറായി മാറുകയും ചെയ്തുവെന്ന് വിശ്വസിക്കാനാരംഭിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!