Wednesday, January 15, 2025
spot_img
More

    മാർ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരൻ അഡ്വ. മാത്യൂസ് എം നിര്യാതനായി

    ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരൻ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കൽ നിര്യാതനായി. പാലാ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. മാത്യൂസ് കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ വച്ചായിരുന്നു  അന്ത്യം. 

    ഭാര്യ ഫിലോമിന തൊടുകയിൽ. മക്കൾ, ചിന്നു, ചിൻസ്, ചിഞ്ചു. സംസ്‍കാരം ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക്‌ ശേഷം ഉരുളികുന്നം പള്ളിയിൽ .

    സഹോദരന്റെ  വിയോഗത്തിൽ വ്യസനിക്കുന്ന അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും പരേതന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒന്നടങ്കം പങ്കുചേരുകയും അനുശോചനം അറിയിക്കുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

    Fr Tomy Adattu

    PRO, Syro-Malabar Eparchy of Great Britain

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!