ചൈനയില്‍ ദേവാലയങ്ങള്‍ ഫാക്ടറികളും കള്‍ച്ചറല്‍ സെന്ററുകളുമാക്കുന്നു

ബെയ്ജിംങ്: ക്രൈസ്തവര്‍ തമ്മില്‍ ഒരുമിച്ചുകണ്ടുമുട്ടാനും സംസാരിക്കാനുമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഫാക്ടറികളും കള്‍ച്ചറല്‍ സെന്ററുകളുമാക്കാന്‍ നീക്കം നടക്കുന്നതായി ബിറ്റര്‍ വിന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസിഡന്റിന്റെ സാമൂഹികമൂല്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇതെന്നും വാര്‍ത്തയില്‍ പറയുന്നു. അടുത്ത മാസം മുതല്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കും. മതവുമായി ജനങ്ങളെ അകറ്റിനിര്‍ത്തുകയും പാര്‍ട്ടിയുടെ ആശയങ്ങളിലേക്ക് ആഭിമുഖ്യം വളര്‍ത്തുകയുമാണ് ഇതിന്റെ മറ്റൊരു ലക്ഷ്യം. പാര്‍ട്ടിയുടെ ആശയം പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍ എല്ലായിടത്തും ഉണ്ടാവും. രാജ്യത്ത് നിന്ന് ദേവാലയങ്ങള്‍ തുടച്ചുനീക്കാനുള്ള പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ഇതിനകം നിരവധി ദേവാലയങ്ങള്‍ തകര്‍ക്കുകയും തല്‍സ്ഥാനത്ത് ഫാക്ടറികള്‍ ഉയരുകയും ചെയ്ത സാഹചര്യവും ചൈനയിലുണ്ടായിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.