വത്തിക്കാന്‍ സിറ്റി: സദ്പ്രവൃത്തികള്‍ കൊണ്ടും വിശ്വാസം കൊണ്ടും സ്വര്‍ഗത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം സ്വര്‍ഗ്ഗരാജ്യത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക എന്നതാണെന്ന് മറന്നുപോകരുത്. സ്വര്‍ഗ്ഗീയ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന യാതൊരു പ്രവൃത്തികളും ചെയ്യരുത്. ദൈവകൃപ സ്വന്തമാക്കാന്‍ വേണ്ടി നാം ജീവിതത്തിന്റെ അവസാന നിമിഷം വരെ കാത്തിരിക്കരുത്. നാം ഇന്ന് ഇപ്പോള്‍ തന്നെ ദൈവകൃപ സ്വന്തമാക്കുന്ന പ്രവൃത്തികള്‍ ചെയ്യുക. നിര്‍ഭാഗ്യവശാല്‍ നാം ജീവിതത്തിന്റെ ലക്ഷ്യം മറന്നുപോകുന്നു.
വിശ്വാസികളായ ആളുകള്‍ എപ്പോഴും ജാഗരൂകരായിരിക്കണം. നല്ല പ്രവൃത്തികളിലൂടെ അനുദിനം ദൈവകൃപ സ്വന്തമാക്കുകയും വേണം. പത്തുകന്യകമാരുടെ ഉപമയെ ആസ്പദമാക്കിയായിരുന്നു പാപ്പ വചനവിചിന്തനം നല്കിയത്.