കോവിഡ് രോഗികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍ വൈദികര്‍ റെഡി


ഡെന്‍വര്‍: അന്ത്യകൂദാശകളോ കുമ്പസാരമോ വിശുദ്ധകുര്‍ബാനയോ സ്വീകരി്ക്കാതെയോ കത്തോലിക്കാവിശ്വാസികളായ ഒരു കോവിഡ് രോഗിയും ഇനി സെന്റ് പോള്‍ ആന്റ് മിന്നെപോലീസ് അതിരൂപതയില്‍ മരിക്കുകയില്ല. കാരണം കോവിഡ് രോഗികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാനായി 30 പേരടങ്ങുന്ന വൈദികരുടെ ഒരു സംഘത്തെ അതിരൂപത നിയമിച്ചു. കുമ്പസാരം, വിശുദ്ധ കുര്‍ബാന, രോഗീലേപനം എന്നീ കൂദാശകള്‍് പരികര്‍മ്മം ചെയ്യുന്നതിന് വേണ്ടിയാണ് ഈ ടീമിന് രൂപം നല്കിയത്. എ്ല്ലാവരും 50 വയസില്‍ താഴെ പ്രായമുള്ളവരാണ്.

ചിക്കാഗോ അതിരൂപത നേരത്തെ തന്നെ ഇതേ ആവശ്യത്തിനായി വൈദികരുടെ ഒരു ടീം രൂപീകരിച്ചിരുന്നു. 60 വയസില്‍ താഴെ പ്രായമുള്ള 24പേരുടെ ടീമാണ് അത്.

കോവിഡ് പകര്‍ച്ചവ്യാധിയില്‍ പെട്ട് മരണമടയുന്ന വിശ്വാസികളായ പലര്‍ക്കും അന്ത്യകൂദാശകള്‍ ലഭിക്കുന്നുണ്ടായിരുന്നില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.