Monday, January 27, 2025
spot_img
More

    മരണം അടുത്തപ്പോള്‍ ദാവീദ് പുത്രനായ സോളമനോട് പറഞ്ഞത് കേള്‍ക്കണോ?

    ദൈവത്തിന്റെ ഹൃദയത്തിന് ഇണങ്ങിയവനായിരുന്നു ദാവീദ്. ദാവീദിന്റെ മകന്‍സോളമന്‍ ജ്ഞാനികളില്‍ ജ്ഞാനിയുമായിരുന്നു.

    ദാവീദ് മരണസമയമടുത്തപ്പോള്‍ പുത്രന്‍ സോളമനെ അടു്ത്തുവിളിച്ച് ഇ്പ്രകാരം നിര്‍ദ്ദേശിച്ചു. മര്‍ത്ത്യന്റെ പാതയില്‍ ഞാനും പോകുന്നു. ധീരനായിരിക്കുക, പൗരുഷത്തോടെ പെരുമാറുക. നിന്റെ ദൈവമായ കര്‍ത്താവിന്റെ ശാസനങ്ങള്‍ നിറവേറ്റുക. മോശയുടെ നിയമത്തില്‍ എഴുതിയിട്ടുളളതുപോലെ അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും അവിടുത്തെചട്ടങ്ങളുംപ്രമാണങ്ങളുംകല്പനകളും സാക്ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക. നിന്റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും. നിന്റെ സന്താനങ്ങള്‍ നേര്‍വഴിക്ക് നടക്കുകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ എന്റെ മുമ്പില്‍ വിശ്വസ്തരായി വര്‍ത്തിക്കുകയും ചെയ്താല്‍ നിന്റെ സന്തതി ഇസ്രയേലിന്റെ സിംഹാസനത്തില്‍ നിന്ന് അറ്റുപോകുകയില്ല എന്ന് കര്‍ത്താവ് എന്നോട് അരുളിച്ചെയ്ത വാഗ്ദാനം നിറവേറ്റേണ്ടതിന് നീ അവിടുത്തെ അനുസരിക്കുക( 1 രാജാക്കന്മാര്‍ 2:1-5)

    ദാവീദിന്റെ ഈ വാക്കുകള്‍ നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ട് ഈ വാക്കുകള്‍ അനുസരിച്ച് നമുക്ക് ജീവിക്കുകയും അങ്ങനെ ശാന്തമായി മരണം വരിക്കുകയും ചെയ്യാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!