വചനത്തിന്റെ ശക്തി അത്ഭുതാവഹമാണ്. നിറവേറപ്പെടുന്നതാണ് വചനം. അതുതന്നെയാണ് വചനം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയും. ജീവിതത്തിലെ വിവിധ ആവശ്യങ്ങളില്‍,സന്ദര്‍ഭങ്ങളില്‍ വചനം നാം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മക്കളുടെ ഭാവിയെ സംബന്ധിച്ച കാര്യങ്ങളില്‍.
നമ്മുടെ മ്ക്കള്‍ ഭൗതികമായി എത്ര ശ്രേയസ് നേടിയെടുത്താലും അവര്‍ തെറ്റായ മാര്‍ഗ്ഗത്തിലാണ് ജീവിക്കുകയും ചരിക്കുകയും ചെയ്യുന്നതെങ്കില്‍ അതില്‍ സന്തോഷിക്കാനാവില്ല. അതുകൊണ്ട് മക്കളെ നന്മയുടെ മാര്‍ഗ്ഗത്തിലൂടെ നടത്തുവാന്‍ അവര്‍ക്ക് വചനം പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. അതിനാല്‍ വചനം പറഞ്ഞ് അവരെ പഠിപ്പിക്കുക.
പ്രത്യേകിച്ച് ലൂക്കാ 2:52
യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു
ഈ വചനത്തെ വ്യക്തിപരമായി ഏറ്റെടുത്ത് എ്‌ന്റെ മകനെ/ മകളെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയുംമനുഷ്യരുടെയും പ്രീതിയില്‍ വളര്‍ത്തണമേയെന്നും അതുപോലെ എന്നെ വളര്‍ത്തണമേയെന്ന് പ്രാര്‍ത്ഥിക്കാന്‍ മക്കളെയും പഠിപ്പിക്കുക.
കൊളോ 3:20, പ്രഭാ 7:27-28, പ്രഭാ 3:11. തോബി 4:5 എന്നിവയും മക്കളെ പഠിപ്പിക്കേണ്ടതുണ്ട്.