Tuesday, January 21, 2025
spot_img

വിശുദ്ധ കുർബാന – ദൈവം അനുദിനം താഴേക്ക് നോക്കുന്ന നിമിഷം


വിശുദ്ധ കുർബാന ദൈവം അനുദിനം താഴേക്ക് നോക്കുന്ന നിമിഷമാണ്. ദൈവത്തെ നോക്കുകയും ദൈവം നോക്കുകയും ചെയ്യുന്ന അവസ്ഥയിൽ ജീവിക്കുമ്പോൾ സന്തോഷവും സമാധാനവും സംതൃപ്തിയുമുണ്ടാകും.

വിശുദ്ധ കുർബാന നൽകുന്ന സംരക്ഷണമിതാണ്..
ദൈവവും മനുഷ്യനും തമ്മിൽ സന്ധി ചേരുന്ന സമതലമാണ് വിശുദ്ധ കുർബാന.
ഇറങ്ങി വരുന്ന ദൈവവും കയറിച്ചെല്ലുന്ന മനുഷ്യനും ഒന്നു ചേരുന്ന സംഗമസ്ഥാനമാണ് വിശുദ്ധ കുർബാന..
ദൈവം അന്വേഷിക്കുന്നവരും ദൈവത്തെ അന്വേഷിക്കുന്നവരും കൂടിച്ചേരുന്ന വേദിയാണ് വിശുദ്ധ കുർബാന..

ആത്മാർത്ഥമായി ഇപ്രകാരം ഒരനുഭവത്തിലൂടെ കടന്നുപോകുന്നവർ അറിഞ്ഞു കൊണ്ട് ആത്മാവിനെ ഹത്യ ചെയ്യില്ല…കാരണം  ആത്മാവ് ദൈവത്തിന്റെ താണ്.. നാം കേവലം സൂക്ഷിപ്പുകാർ മാത്രമാണ്..ഈ കടമ മറന്ന് സ്വന്തം വഴിയിലൂടെ ചരിക്കുന്നവർ മാത്രമാണ് അടിതെറ്റി കുഴിയിൽ പതിക്കുന്നത്.

“അങ്ങയുടെ ഹിതം അനുവര്‍ത്തിക്കാന്‍ എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അവിടുന്നാണ്‌ എന്‍റെ ദൈവം! അങ്ങയുടെ നല്ല ആത്‌മാവ്‌ എന്നെ നിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ!”(സങ്കീര്‍ത്തനങ്ങള്‍ 143 : 10).
.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!