വത്തിക്കാന്‍ സിറ്റി: ഇന്റര്‍ നെറ്റ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് കര്‍ദിനാള്‍ റവാസി. പൊന്തിഫിക്കല്‍ സാംസ്‌കാരിക കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്‌റായ കര്‍ദിനാള്‍ ജാന്‍ഫ്രാങ്കൊ റവാസി ആഗോള ഇന്റര്‍നെറ്റ് ദിനമായ ഫെബ്രുവരി ആറാം തീയതി നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
വിശാലമാണ് ഇന്റര്‍നെറ്റ് ലോകം. ഇവിടെ ഉത്തരവാദിത്ത്വപൂര്‍ണ്ണമായ ജീവിതം കെട്ടിപ്പടുക്കുവാന്‍ വിദ്യാഭ്യാസരംഗത്ത് അനുയോജ്യമായ മാറ്റങ്ങള്‍ ആവശ്യമാണ്. ഇതിന് നാം ബാധ്യസ്ഥരുമാണ്. ഉത്തരവാദിത്ത്വപൂര്‍ണ്ണമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് കുടുംബങ്ങളും സ്‌കൂളുകളും സാംസ്‌കാരികകേന്ദ്രങ്ങളും സഭയുമെല്ലാം കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.