Wednesday, January 15, 2025
spot_img
More

    നിങ്ങള്‍ക്ക് അസൂയയുണ്ടോ തിരിച്ചറിയാം ഈ അടയാളങ്ങള്‍

    മനുഷ്യവംശത്തെ ആദ്യമായി പിടികൂടിയ പാപമാണ് അസൂയ. ഈ അസൂയയാണ് ലോകത്തിലെ ആദ്യത്തെ കൊലപാതകത്തിനും കാരണമായത്. അസൂയ പല തിന്മകളിലേക്കും പാപങ്ങളിലേക്കും മനുഷ്യരെ നയിക്കുന്നതായി രാജാക്കന്മാരുടെ പുസ്തകവും ജ്ഞാനത്തിന്റെ പുസ്തകവും ഉള്‍പ്പടെയുള്ള വിശുദ്ധഗ്രന്ഥത്തിലെ വിവിധഭാഗങ്ങളിലൂടെ നമുക്ക് മനസ്സിലാകുന്നുണ്ട്.

    മൂലപാപങ്ങളിലൊന്നായിട്ടാണ് അസൂയയെ തിരുസഭയും കാണുന്നത് അസൂയയെ കീഴ്‌പ്പെടുത്തിയില്ലെങ്കില്‍ അത് നമുക്ക് ദോഷം ചെയ്യുകയും നമ്മുടെ സ്വച്ഛജീവിതത്തെ അപകടത്തിലാക്കുകയും ചെയ്യും. അസൂയയുണ്ടോയെന്ന് നമുക്ക് സ്വയം പരിശോധിച്ചറിയാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

    നമുക്ക് വ്യക്തിപരമായി അടുപ്പമുള്ള ഒരു സുഹൃത്ത്/ സഹപ്രവര്‍ത്തകന്‍/ അയല്‍ക്കാരന്‍ പെട്ടെന്നൊരു ദിവസം സമ്പന്നനാകുന്നു. നല്ലരീതിയില്‍ തന്നെ. ഈ മാറ്റത്തെ നാം എങ്ങനെ കാണുന്നു? നമുക്ക് അയാളുടെ വിജയത്തില്‍ സന്തോഷമാണോ സങ്കടമാണോ തോന്നുന്നത്?

    നിങ്ങളുടെ കുട്ടിയെക്കാള്‍ മറ്റൊരു കുട്ടി പരീക്ഷയില്‍ നല്ല വിജയം നേടുന്നു അല്ലെങ്കില്‍ നിങ്ങളുടെ മകനോ മകള്‍ക്കോ ഒപ്പം പഠിച്ച ഒരു കു്ട്ടിക്ക് നല്ല ജോലി ലഭിക്കുന്നു. നിങ്ങളുടെ കുട്ടിക്കാകട്ടെ ജോലിയൊന്നും ലഭിച്ചിട്ടുമില്ല. ഈ അവസരത്തില്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?

    സ്വന്തം കൂടപ്പിറപ്പ് നിങ്ങളെക്കാള്‍ ഉയര്‍ന്നനിലയില്‍ ജീവിക്കുന്നതുകാണുമ്പോള്‍ എന്താണ് അനുഭവപ്പെടുന്നത്

    ഇങ്ങനെ ചോദിക്കാന്‍, ആത്മവിശകലനം ചെയ്യാന്‍ പലപല ചോദ്യങ്ങളുണ്ട്. ഇവ്‌യ്‌ക്കെല്ലാം ഉത്തരം സന്തോഷം തോന്നുന്നു എന്നാണെങ്കില്‍ നിങ്ങള്‍ അസൂയയുളളവ്യക്തിയല്ല. എന്നാല്‍ മനസ്സില്‍ അസ്വസ്ഥത തോന്നുന്നു, സന്തോഷിക്കാന്‍ കഴിയുന്നില്ല എന്നൊക്കെയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അസൂയയുളളവ്യക്തിയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!