ഒരേ പോലെയുള്ള ജോലിയും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകളും ചിലപ്പോഴെങ്കിലും ചിലരെ വിരസതയിലേക്കും മടുപ്പിലേക്കും തള്ളിവിട്ടിട്ടുണ്ടാകും.
ക്രിയാത്മകമായ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് മനസ്സിന്റെ ശാന്തതയും സ്വസ്ഥതയും അത്യാവശ്യമാണ്. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ ശരീരവും അതിനോട് പ്രതികരിക്കും. ഫലമോ ഉന്മേഷത്തോടെ ജോലിചെയ്യാന്‍ കഴിയാതെ പോകും. സര്‍ഗ്ഗാത്മകമായ ജോലികളില്‍ ഏര്‍പ്പെടുന്നവരെല്ലാം ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവരാണ്.
അതെന്തുമാകട്ടെ ജോലിയില്‍ മടുപ്പും വിരസതയും ആവര്‍ത്തനസ്വഭാവവും തോന്നുന്നവരെല്ലാം ജോലിക്ക് മുമ്പായി ഇങ്ങനെ പ്രാര്‍ത്ഥിക്കുക.
ഈശോയേ നീ എന്റെ അരികില്‍ ഇല്ലായെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം ഈ ജോലി ഏറെ ഭാരപ്പെട്ടതാകും. അതുകൊണ്ട് നീ എന്റെ അടുത്തുവന്ന് നില്ക്കുക. നീ ആഗ്രഹിക്കുന്നതുപോലെ ജോലി ചെയ്യാന്‍ എനിക്ക് കഴിയട്ടെ. നിന്നെക്കൂടാതെ എനിക്കൊന്നും സാധ്യമല്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു.
ഓ എന്റെ ഈശോയേ എന്റെ ജോലിയില്‍ എന്നെ സഹായിക്കണേ. നഷ്ടപ്പെട്ടുപോയ സന്തോഷവും ഉന്മേഷവും എനിക്ക് മടക്കിത്തരണമേ ആമ്മേന്‍