Wednesday, January 15, 2025
spot_img
More

    കഴിഞ്ഞകാലത്തിലെ മുറിവുകളുമായി പോരാടുകയാണോ? ക്ഷമിക്കാന്‍ ഈ വിശുദ്ധയുടെ മാധ്യസ്ഥം തേടൂ

    ജീവിതത്തില്‍ ഏറ്റവും ദുഷ്‌ക്കരമായ കാര്യം എന്തായിരിക്കും? അത് ക്ഷമിക്കുക എന്നതാണ്. പ്രത്യേകിച്ച് തെറ്റു ചെയ്യാതെ പീഡിപ്പിക്കപ്പെട്ടുവെങ്കില്‍..അകാരണമായി ദ്രോഹത്തിന് വിധേയമായിട്ടുണ്ടെങ്കില്‍.. ഭക്തിയുടെയും ആത്മീയതയുടെയും ഏതൊക്കെ മുഖങ്ങള്‍ അണിഞ്ഞുനടക്കുന്നുണ്ടെങ്കിലും നമ്മള്‍ ഓരോരുത്തരും സ്വയം കണ്ടെത്തേണ്ട ഒരു ഉത്തരമുണ്ട്.

    എനിക്ക് എല്ലാവരോടും ക്ഷമിക്കാന്‍ കഴിയുന്നുണ്ടോ? മറ്റുള്ളവരോട് ക്ഷമിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്നവര്‍ക്ക്, നീറിക്കഴിയുന്നവര്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിയാണ് വിശുദ്ധ ജോസഫൈന്‍ ബക്കീത്ത. നന്നേ ചെറുപ്പത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ടവള്‍.. അടിമയായി വിറ്റഴിക്കപ്പെട്ടവള്‍.

    ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിതമായി മതപ്പരിവര്‍ത്തനം ചെയ്യേണ്ടിവന്നവള്‍.. ശരീരത്തില്‍ പീഡനങ്ങള്‍ ഏല്ക്കാത്ത ഒരു ഭാഗവുമുണ്ടായിരുന്നില്ലെന്നാണ് ജീവചരിത്രരേഖകള്‍. പക്ഷേ ഇത്തരം അവസ്ഥകളെയെല്ലാം അതിജീവിച്ചാണ് ജോസഫ് ബക്കീത്ത ക്രിസ്ത്യാനിയും സന്യാസിനിയും ഒടുവില്‍ വിശുദ്ധയുമായത്.

    തന്റെ പീഡകേേരാട് നിരുപാധികം ക്ഷമിച്ചുവെന്ന് മാത്രമല്ല അവരെ എന്നെങ്കിലും കണ്ടുമുട്ടുകയാണെങ്കില്‍ മുട്ടുകുത്തി നിന്ന് അവരുടെ കൈകളില്‍ ചുംബിക്കുക പോലും ചെയ്യുമായിരുന്നുവെന്നാണ് ബക്കീത്തയുടെ ഏറ്റുപറച്ചില്‍. കാരണം അങ്ങനെയൊന്ന് ചെയ്യുന്നില്ലെങ്കില്‍ താന്‍ ക്രിസ്ത്യാനിയോ സന്യാസിനിയോ ആണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു ബ്ക്കീത്തയുടെ വിശ്വാസം.

    ജീവിതത്തില്‍ മറ്റുള്ളവരോട് ക്ഷമിക്കാന്‍ കഴിയാതെ വരുന്ന അവസരങ്ങളില്‍, ദ്രോഹിച്ച മുഖങ്ങള്‍ മായാതെ നില്ക്കുന്നുവെങ്കില്‍ ക്ഷമിക്കാനുളള കൃപയ്ക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ജോസഫ് ബക്കീത്തയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!