Wednesday, January 15, 2025
spot_img
More

    നോമ്പുകാലം അനുഗ്രഹദായകമാക്കാം, ഈ ഏഴ് പുണ്യപ്രവൃത്തികളിലൂടെ…

    നോമ്പുകാലം ഉപവാസത്തിനോ പ്രാര്‍ത്ഥനയ്‌ക്കോ മാത്രമുള്ള അവസരമല്ല. പ്രായശ്ചിത്തപ്രവൃത്തികള്‍ക്കും പരിത്യാഗപ്രവൃത്തികള്‍ക്കും കൂടിയുള്ളഅവസരമാണ് ഓരോ നോമ്പുകാലവും. കാരുണ്യപ്രവൃത്തികള്‍ക്ക് അതില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

    വിശക്കുന്നവരെ ഊട്ടുക

    തെരുവുകളിലും അനാഥാലയങ്ങളിലും കഴിയുന്നവരെയും ഭവനരഹിതരെയും അന്നമൂട്ടുക. പഴങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളുമായി അവരെ തേടിചെല്ലുക. അവര്‍ക്ക് സ്‌നേഹത്തോടെ ഭക്ഷണം നല്കുക.

    ദാഹിക്കുന്നവര്‍ക്ക് വെള്ളം നല്കുക

    എന്തൊരു വെയിലാണ് ഇപ്പോള്‍. പൊള്ളുന്ന ചൂട്. യാത്രക്കാരായവര്‍ക്കായി വെള്ളം നല്കുക. വഴിയുടെ ഓരങ്ങളിലായി താമസിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഗെയ്റ്റിങ്കല്‍ വെള്ളം സജ്ജീകരിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തികമനുസരിച്ച് മറ്റേതെങ്കിലും പാനീയങ്ങള്‍ ക്രമീകരിക്കുക. വഴിയാത്രക്കാര്‍ക്ക് അത് ഉപകാരപ്പെടും.

    ഭവനരഹിതര്‍ക്ക് അഭയം നല്കുക

    പെട്ടെന്ന്് ഒരാള്‍ക്ക് ഒരു വീട് നിര്‍മ്മിച്ചുനല്കാന്‍ നിങ്ങള്‍ക്ക് കഴിയണമെന്നില്ല. എങ്കിലും ഏതെങ്കിലും തരത്തില്‍ ഒരാള്‍ക്ക് അഭയം നല്കാനുള്ള സാധ്യതകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുക.പരിശ്രമിക്കുക.

    രോഗികളെ സന്ദര്‍ശിക്കുക

    ആശുപത്രികളിലും വീടുകളിലും രോഗികളായി കഴിയുന്നവരെ സന്ദര്‍ശിക്കുന്നത് ഈ നോമ്പുകാലത്ത് ഏറെ നല്ലതാണ്

    ജയില്‍ സന്ദര്‍ശിക്കുക

    സ്വാതന്ത്ര്യം നഷ്ടപ്പെട്ട് തടവറകളില്‍ കഴിയുന്നവരെ കാണുക, അവരെ ആശ്വസിപ്പിക്കുക.

    മരിച്ചവരെ സംസ്‌കരിക്കുക

    മരണമടഞ്ഞവരുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുക. ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുക

    നഗ്നനെ ഉടുപ്പിക്കുക

    ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ക്ക് വസ്ത്രം നല്കുക.
    കഴിയുന്നത്ര വിധത്തില്‍ ഈ കാരുണ്യപ്രവൃത്തികള്‍ നിറവേറ്റാന്‍ ശ്രമിക്കുക. നോമ്പുകാലം ദൈവാനുഗ്രഹപ്രദമായിത്തീരും. ഉറപ്പ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!