Wednesday, January 15, 2025
spot_img
More

    യുദ്ധമില്ലാത്ത അവസ്ഥയല്ല പതറാത്ത പരിശ്രമവും സമര്‍പ്പണവുമാണ് സമാധാനം: മാര്‍പാപ്പ

    മൊസംബിക്ക്: യുദ്ധമില്ലാതിരിക്കുന്ന അവസ്ഥയല്ല സമാധാനം എന്നും സമാധാനമെന്നത് പതറാത്ത പരിശ്രമവും സമര്‍പ്പണവുമാണ് എന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ മൊസംബിക്കിലെത്തിയ പാപ്പ തലസ്ഥാന നഗരമായ മെപ്പൂത്തോയിലെ പ്രസിഡന്‍ഷ്യന്‍ മന്ദിരത്തില്‍ രാഷ്ട്രത്തലവന്മാരെയും നയതന്ത്രപ്രതിനിധികളെയും അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു.

    മൊസംബിക്കിലെ ജനങ്ങളും ഭരണകര്‍ത്താക്കളും വേദനയും ദു:ഖവും ക്ലേശങ്ങളും കഴിഞ്ഞകാലങ്ങളില്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും പരസ്പര ബന്ധങ്ങളില്‍ പ്രതികാരമോ മര്‍ദ്ദനമോ വെറുപ്പോ വിദ്വേഷമോ കീഴ്‌പ്പെടുത്താന്‍ അനുവദിച്ചിട്ടില്ല എന്നത് വന്‍കാര്യമാണ്. ഇപ്പോള്‍ അതിക്രമങ്ങള്‍ നടക്കുന്നില്ല എന്നതും ആശ്വാസദായകമാണ്.

    അതിക്രമങ്ങള്‍ സമൂഹത്തില്‍ നാശം മാത്രമേ വിതയ്ക്കുകയുള്ളൂ. മതഭ്രാന്തിനോ മൗലിക ചിന്താഗതികള്‍ക്കോ കീഴ്‌പ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടും ധൈര്യത്തോടും ബുദ്ധികൂര്‍മ്മതയോടും കൂടെ അനുരഞ്ജനത്തിന്റെ വഴികളില്‍ മൊസംബിക്കില്‍ സമാധാനം വളര്‍ത്തുവാനും നിലനിര്‍ത്തുവാനും പരിശ്രമിക്കണമെന്നും പാപ്പ പറഞ്ഞു.

    നിര്‍ബന്ധ നിയമങ്ങളോ അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനങ്ങലോ സുരക്ഷാ സന്നാഹങ്ങളോ ഒന്നുമില്ലാത്ത സമൂഹത്തിലാണ് സമാധാനം വളരുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!