ഓജോബോര്‍ഡുമായുളള ചങ്ങാത്തം പാടില്ലെന്ന് പ്രമുഖ ഭൂതോച്ചാടകനായ ഫാ.ഡാന്‍ റീഹിലിന്റെ മുന്നറിയിപ്പ്. ഹാലോവിന്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് അദ്ദേഹം ഈ താക്കീത് നല്കിയിരിക്കുന്നത്. അപകടകരവും മാരകവുമായ പാപമാണ് ഓജോബോര്‍ഡ് കളിക്കുന്നത്. അത്് നമ്മുടെ ആത്മാവിന് അനാരോഗ്യകരവുമാണ്. അതുകൊണ്ട് ഓജോബോര്‍ഡുമായുള്ള ചങ്ങാത്തം ഉപേക്ഷിക്കുക.
മരിച്ചുപോയ ഒരു വ്യക്തിയുമായി നമുക്ക് ബന്ധം സ്ഥാപിക്കാന്‍ കഴിയില്ല. ഇനി അങ്ങനെ ശ്രമിച്ചാല്‍ തന്നെ അത് സാ്ത്താനുമായിട്ടാണ് ബന്ധം സ്ഥാപിക്കുന്നത്. എന്നാല്‍ ദൈവം ചിലപ്പോള്‍ ശുദ്ധീകരണസ്ഥലത്തു നിന്ന് ആത്മാക്കളെ ഭൂമിയിലേക്ക് അയ്ക്കാറുണ്ടെന്നും സ്വര്‍ഗ്ഗത്തിലെത്താന്‍ വേണ്ടിനമ്മുടെ സഹായം ചോദിക്കാന്‍ വേണ്ടിയാണ് അതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതിശയകരമായ കാര്യമാണ് അത്. പക്ഷേ അപൂര്‍വ്വവും. ഫാ. റീഹില്‍ പറയുന്നു.
മരിച്ചുപോയവരുമായി ഒരുതരത്തിലും ബന്ധപ്പെടാന്‍ ശ്രമിക്കരുത്. മരിച്ചവരുമായിട്ടല്ല സാത്താനുമായിട്ടാണ് നിങ്ങള്‍ അപ്പോള്‍ ബന്ധം സ്ഥാപിക്കുന്നത്. അദ്ദേഹം ആവര്‍ത്തിച്ചുവ്യക്തമാക്കുന്നു.