Wednesday, January 15, 2025
spot_img
More

    മഹാബലിക്കഥ എക്കാലവും പ്രസക്തം: കെസിബിസി


    കൊച്ചി: മഹാബലിക്കഥ എക്കാലവും പ്രസക്തമാണെന്നും കഥകളാണ് മാനവസംസ്‌കാരത്തെ രൂപപ്പെടുത്തുന്നതെന്നും അത്തരം ഒരു നല്ല കഥയാണ് ഓണത്തെക്കുറിച്ചുള്ളതെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം. വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശത്തില്‍ പറഞ്ഞു.

    പ്രളയദുരന്തത്തിന്റെ ഭീതി വിട്ടുമാറാത്ത കേരളത്തിന്റെ ഐശ്വര്യവും സമൃദ്ധിയും വീണ്ടെടുക്കാന്‍എല്ലാവരും കൈകോര്‍ക്കണമെന്നും മതസാമുദായിക പരിഗണനകള്‍ക്കുപരിയായ മാനവസാഹോദര്യവും ഐക്യവും സ്‌നേഹവും സമാധാനവും നന്മയും ദേശസ്‌നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണത്തിന് കഴിയട്ടെയെന്നും സന്ദേശം വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!