എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നിന്ന് വല്ലാര്‍പാടത്തേക്ക് ജപമാല റാലി

വല്ലാര്‍പാടം: കത്തോലിക്ക് കരിസ്മാറ്റിക് എറണാകുളം സോണല്‍ സര്‍വീസ് ടീമിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ എട്ടാം തീയതി രാവിലെ 9 മുതല്‍ 1.30 വരെ ജപമാല റാലി സംഘടിപ്പിക്കുന്നു.

എറണാകുളം സെന്റ മേരീസ് കത്തീഡ്രല്‍ ബസിലക്കയില്‍ നിന്ന് വല്ലാര്‍പാടം ബസിലിക്കയിലേക്കാണ് ജപമാല റാലി. കേരള കത്തോലിക്കാസഭയുടെ നവീകരണം, ലോകസമാധാനം, കുടുംബനവീകരണം, വ്യക്തിപരമായ നിയോഗങ്ങള്‍ എന്നിവയാണ് പ്രാര്‍ത്ഥനാവിഷയങ്ങള്‍.

12 ന് ദിവ്യബലിക്ക് ആര്‍ച്ച് ബിഷപ് എമിരത്തൂസ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കാര്‍മ്മികനായിരിക്കും.. റവ.ഡോ. ആന്റണി നരികുളം സ്വാഗതവും റവ.ഡോ ജോസ് പുതിയേടത്ത് സന്ദേശവും നല്കും. വല്ലാര്‍പാടത്തമ്മയ്ക്ക് അടിമസമര്‍പ്പണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates