അര്‍ക്കാന്‍സാസ്: ചുറ്റിക കൊണ്ട് സക്രാരി അടിച്ചുതകര്‍ത്ത് തിരുവോസ്തി മോഷ്ടിക്കാനുളള ശ്രമം ബെനഡിക്ട്ന്‍ മൊണാസ്ട്രിയില്‍ നടന്നത് ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു. ജെറീദ് ഫര്‍നാം എന്ന 32 കാരനായിരുന്നു പ്രതി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. താനാണ് ഈ കുറ്റം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനൊപ്പം മറ്റൊരു കാര്യംകൂടി ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുകയാണ്. സക്രാരി തകര്‍ക്കാന്‍ വന്ന താന്‍ മാതാവിന്റെ രൂപം കണ്ട് നിശ്ചലനായിനിന്നുപോയെന്നും തനിക്ക് പ്ലാന്‍ ചെയ്തതുപോലെ സക്രാരി തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ജെറീദ് പറഞ്ഞത്. താന്‍ ചെയ്യാന്‍വന്നത് തെറ്റായ കാര്യമാണെന്ന ഒരു തോന്നല്‍ അയാളിലുണ്ടായി.
മാതാവിന്റെ ചിത്രം കണ്ട് കുറ്റകൃത്യത്തില്‍ നിന്ന് പിന്തിരിയുക. ഇതെന്തൊരു അത്ഭുതം അല്ലേ.
അമ്മേ മാതാവേ അറിഞ്ഞും അറിയാതെയും ബോധപൂര്‍വ്വവും പ്ലാന്‍ ചെയ്തും ചെയ്തുകൂട്ടുന്ന പാപങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.പാപം ചെയ്യാന്‍ ഞങ്ങള്‍ക്കിടയാവരുതേ..