Wednesday, January 15, 2025
spot_img
More

    തൂവാനിസാ പ്രാര്‍ത്ഥനാലയം പ്രവാസി മലയാളികള്‍ക്കായി വിട്ടുകൊടുത്ത് കോട്ടയം അതിരൂപത

    കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശത്തുന ിന്ന് വരുന്ന മലയാളികള്‍ക്ക് താമസിക്കാനായി കോട്ടയം അതിരൂപത, തൂവാനീസാ പ്രാര്‍ത്ഥനാലയം വിട്ടുകൊടുത്തു. എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാകുമെന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സര്‍ക്കാരിനെ അറിയിച്ചു.

    അതുപോലെ കോവിഡ് ജോലികളിലുള്ള സ്റ്റാഫ് അംഗങ്ങള്‍ക്ക് സ്വഭവനങ്ങളില്‍ നിന്ന് മാറിത്താമസിക്കുന്നതിനായി വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലും സൗകര്യമൊരുക്കിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരാണ് ഇവിടെയുള്ളത്.

    അതിരൂപതയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!