ക്രൈസ്തവരും മുസ്ലീങ്ങളും വൈജാത്യങ്ങളെ മറികടന്ന് ഐകദാര്‍ഢ്യം പ്രാപിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ആധുനിക സമൂഹത്തില്‍ വളര്‍ന്നുവരുന്ന നിസ്സംഗതയെന്ന അപകടത്തെ ചെറുക്കണമെന്ന് ക്രൈസ്തവരോടും മുസ്ലീമുകളോടും ലെയോ പതിനാലാമന്‍ മാര്‍പാപ്പ. നിസ്സംഗതയെ ഐകദാര്‍ഢ്യമാക്കി മാറ്റണം. മനുഷ്യരുടെ കഷ്ടപ്പാടുകളുടെ നിരന്തരമായ ചിത്ര പ്രവാഹങ്ങള്‍’നമ്മുടെ ഹൃദയങ്ങളെ ഇളക്കിവിടുന്നതിനുപകരം മങ്ങലേല്‍പ്പിക്കും.
ആധുനിക കാലത്ത് മനുഷ്യ കാരുണ്യവും സഹാനുഭൂതിയും’ എന്ന വിഷയത്തില്‍ നടന്ന ഡിക്കാസ്റ്ററി ഫോര്‍ ഇന്റര്‍റിലീജിയസ് ഡയലോഗും റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഫെയ്ത്ത് സ്റ്റഡീസും തമ്മിലുള്ള എട്ടാമത്തെ കൊളോക്വിയത്തില്‍ പങ്കെടുക്കുന്നവരോട് സംസാരിക്കുകയായിരുന്നു പാപ്പ. അപ്പസ്‌തോലിക കൊട്ടാരത്തിലെ ക്ലെമന്റൈന്‍ ഹാളിലായിരുന്നു കൂടിക്കാഴ്ച.
യഥാര്‍ത്ഥ മനുഷ്യജീവിതം നയിക്കുന്നതിന്’ അനുകമ്പയും സഹാനുഭൂതിയും അനിവാര്യമാണ്.’ദൈവം വിശ്വാസികളുടെ ഹൃദയങ്ങളില്‍ നല്‍കിയ ഒരു സമ്മാനമായി’ കരുണയെ കാണണം. കരുണ ‘എല്ലായ്‌പ്പോഴും ദൈവത്തില്‍ നിന്നാണ്’ പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates