ലിയോണ്‍: നീസ് കത്തീഡ്രല്‍ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് വിമുക്തമാകും മുമ്പ് ഫ്രാന്‍സ് വീണ്ടുമൊരു ഞടുക്കത്തില്‍. ലിയോണിലെ മംഗളവാര്‍ത്ത ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ വൈദികന് നേരെ അക്രമി വെടിയുതിര്‍ത്തതാണ് പ്രസ്തുത സംഭവം. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വാതില്‍ പൂട്ടി പുറത്തേയ്ക്കിറങ്ങിയ വൈദികനാണ് വയറ്റില്‍ രണ്ടുതവണ വെടിയേറ്റത്.
ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അക്രമം. അക്രമി അള്ളാഹു അക്ബര്‍ മുഴക്കിയിരുന്നതായും വാര്‍ത്തയിലുണ്ട്. ഇയാളെ പിടികൂടിയെന്നും വൈദികന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്.