വത്തിക്കാന്‍ സിറ്റി: തി്ന്മയുടെ ശക്തിയുമായി നാം അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ നാം നിര്‍ബന്ധമായും പ്രാര്‍ത്ഥന ഇരട്ടിയാക്കണമെന്ന് കര്‍ദിനാള്‍ പോള്‍ പൗപാര്‍ഡ്. ഭീതിയുടെ മധ്യേ നാം മരിവിച്ചിരിക്കുകയായിരിക്കാം ഇപ്പോള്‍. പക്ഷേ ഇത് പ്രാര്‍ത്ഥിക്കാനുള്ള സമയമാണ്. മുമ്പ് എന്നത്തെക്കാളും കൂടുതള്‍ ശക്തിയോടെ. അദ്ദേഹം പറഞ്ഞു. നീസിലെ കത്തീ്ഡ്രല്‍ ആക്രമണത്തിന്‌റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്തിഫി്ക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ ആന്റ് ഫോര്‍ ഇന്റര്‍റിലീജിയസിന്റെ മുന്‍ പ്രസിഡന്റാണ് ഇദ്ദേഹം.
പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. ക്രൈസ്തവര്‍ പ്രാര്‍ത്ഥനയിലേക്ക് കൂടുതല്‍ പ്രാര്‍ത്ഥനയിലേക്ക് തിരികെ വരണം. ജീവിതത്തിലെ കറുത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ പ്രാര്‍ത്ഥനയാണ് നമുക്ക് ബലം നല്കുന്നത്. പ്രാര്‍ത്ഥനയ്ക്ക് നമ്മെ തിന്മയില്‍ നിന്ന് മുക്തമാക്കാന്‍ കഴിയും. അദ്ദേഹം പറഞ്ഞു.