Friday, June 20, 2025
spot_img
More

    കാരിത്താസ് പാക്കിസ്ഥാന്റെ ആഭിമുഖ്യത്തില്‍ ശൈശവ വിവാഹത്തെയും നിര്‍ബന്ധിത മതം മാറ്റത്തെയും കുറിച്ച് ബോധവല്‍ക്കരണം

    ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവരുള്‍പ്പടെയുള്ള മതന്യൂനപക്ഷങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ശൈശവ വിവാഹത്തിനും നിര്‍ബന്ധിതരാക്കപ്പെടുന്ന സാഹചര്യത്തില്‍ ഇതിനെതിരെ സ്്ത്രീകളെ ബോധവല്‍ക്കരിക്കാന്‍ കാരിത്താസ് പാക്കിസ്ഥാന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

    അര്‍സൂ രാജ എന്ന ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തതുമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സെമിനാര്‍ സംഘടിപ്പിച്ചത്. സ്ത്രീകളുടെ അവകാശം, നിര്‍ബന്ധിത വിവാഹം, ശൈശവ വിവാഹം തുടങ്ങിയവയെക്കുറിച്ചായിരുന്നു സെമിനാറില്‍ ബോധവല്‍ക്കരണം നടത്തിയത് കറാച്ചിയിലെ റെയില്‍വേ കോളനിയിലെ താമസക്കാരിയായ അര്‍സൂ എന്ന 13 കാരി ക്രിസ്ത്യാനി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നാല്പതുകാരനായ മുസ്ലീം മതം മാറ്റി വിവാഹം ചെയ്ത സംഭവം രാജ്യത്തെയാകെ നടുക്കിക്കളയുകയും ഇതിനെതിരെ മതന്യൂനപക്ഷങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

    പെണ്‍കുട്ടികളുടെ നിര്‍ബന്ധിതമതം മാറ്റവും വിവാഹവും ചര്‍ച്ച ചെയ്ത സെമിനാറില്‍ പെണ്‍കുട്ടികള്‍ തെറ്റായ സ്‌നേഹബന്ധങ്ങളില്‍ അകപ്പെടാതിരി്ക്കുന്നതില്‍ അമ്മമാര്‍ക്ക് പ്രത്യേക പങ്കുവഹിക്കാനുണ്ടെന്ന് അഭിപ്രായം ഉയര്‍ന്നു. അനുദിനമുള്ള പ്രാര്‍ത്ഥനയിലും കുടുംബാംഗങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിലും സ്ത്രീകള്‍ക്ക് പ്രത്യേക പങ്കുവഹിക്കാനുണ്ടെന്ന് സെമിനാര്‍ കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ കാതറിന്‍ അഭിപ്രായപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!