ധാക്ക: ബംഗ്ലാദേശില്‍ മുസ്ലീം ആള്‍ക്കൂട്ടം ക്രൈസ്തവഗ്രാമം ആക്രമിച്ചു. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേല്ക്കുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
വസ്തുതര്‍ക്കമാണ് ആക്രമണത്തിലേക്ക് വഴിതെളിച്ചത്. ബംഗ്ലാദേശിലെ മൗലവിബസാര്‍ ജില്ലയിലാണ് സംഭവം. അനധികൃതമായി ഒരു ക്രൈസ്തവനില്‍ നിന്ന് സ്ഥലം കൈക്കലാക്കിയ റാഫിക് അലി എന്ന വ്യക്തിയാണ് അറുപത് പേരടങ്ങുന്ന സംഘത്തിന് നേതൃത്വം നല്കിയത്.
തദ്ദേശവാസികളായ ഖാസി ക്രൈസ്തവരാണ് ആക്രമണത്തിന് ഇരകളായത്. വീടുകള്‍ക്ക് നേരെ കല്ലും ഇഷ്ടികകളുമാണ് സംഘം വലിച്ചെറിഞ്ഞത്. ഫാ. ജോസഫ് ഗോമസ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. തദ്ദേശവാസികള്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് നീതി കിട്ടണം. അദ്ദേഹം പറഞ്ഞു.
മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ബംഗ്ലാദേശ്. 1. 6 മില്യന്‍ ക്രൈസ്തവരാണ് രാജ്യത്തുള്ളത്. ആകെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് വെറും ഒരു ശതമാനം മാത്രമാണ്.