മുംബൈ: പ്രശസ്ത വചനപ്രഘോഷകനും കടുത്തുരുത്തി എസ് വി ഡി പ്രാര്‍ത്ഥനാ നികേതന്‍ ഡയറക്ടറുമായിരുന്ന ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനി എസ് വിഡി അന്തരിച്ചു. 87 വയസായിരുന്നു. സംസ്‌കാരം ഇന്ന് മൂന്നിന് മുംബൈ ഈസ്റ്റ് തിരുഹൃദയ ദൈവാലയത്തില്‍. അഞ്ചുവര്‍ഷമായി സഭയുടെ മുംബൈ അന്ധേരിയിലെ ഭവനത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കുടുംബങ്ങളുടെ വിശുദ്ധീകരണമായിരുന്നു അച്ചന്റെ പ്രധാന ശുശ്രൂഷാ മേഖല. കടുത്തുരുത്തി എസ് വി ഡി പ്രാര്‍ത്ഥനാനികേതനില്‍ ദാമ്പത്യകാരിസ ധ്യാനങ്ങള്‍ തുടര്‍ച്ചയായി നടത്തിയിരുന്നു. പാലാ രൂപതാംഗമായിരുന്നു.