ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്ന് മ്യാന്‍മറിലെ സഭ

മ്യാന്‍മര്‍: മ്യാന്‍മറില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങള്‍ക്കിടയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് മ്യാന്‍മറിലെ കത്തോലിക്കാ സഭ. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ മൂന്നു കത്തോലിക്കാ ദേവാലയങ്ങളാണ് ആക്രമണത്തിന് വിധേയമായത്.

ആരാധനാലയങ്ങള്‍ എന്നു പറയുമ്പോള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ മാത്രമല്ല ക്ഷേത്രങ്ങളും മോസ്‌ക്കുകളും ഉള്‍പ്പെടുന്നുണ്ട്. അതുപോലെ ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍ എന്നിവയെയും ഒഴിവാക്കണം. ദേവാലയങ്ങളും കോണ്‍വെന്റുകളും ആശ്രമങ്ങളും അഭയാര്‍ത്ഥികളായി മാറിയിരിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി തുറന്നുകൊടുത്തിരിക്കുന്നവയാണ്. പ്രായം ചെന്നവര്‍, കുട്ടികള്‍, സ്ത്രീകള്‍, രോഗികള്‍, അംഗവൈകല്യം സംഭവിച്ചവര്‍ എന്നിവര്‍ക്കെല്ലാം അഭയമായിരിക്കുന്നത് ഇവയാണ്. ജാതിയോ മതമോ നോക്കിയല്ല പ്രവേശനം നല്കിയിരിക്കുന്നതും.

മെയ് 23 ന് രാത്രിയിലാണ് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്. ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന ആദ്യ ആക്രമണമായിരുന്നു അത്. നാലു പേരാണ് അന്ന് കൊല്ലപ്പെട്ടത്. എട്ടുപേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. സെന്റ് ജോസഫ് ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത് മെയ് 26 നായിരുന്നു. ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ചര്‍ച്ചാണ് ഏറ്റവും ഒടുവിലായി ആക്രമിക്കപ്പെട്ടത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates