ആണ്‍കുട്ടികള്‍ മാത്രമുള്ള ജര്‍മ്മന്‍ കത്തീഡ്രല്‍ ക്വയറിലേക്ക് പെണ്‍കുട്ടികളും

റീഗന്‍സ്ബര്‍ഗ്: ആയിരം വര്‍ഷം പഴക്കമുള്ള പാരമ്പര്യം തിരുത്തി ജര്‍മ്മനിയിലെ കത്തോലിക്കാ രൂപത. ആണ്‍കുട്ടികള്‍ മാത്രമുള്ള ക്വയര്‍ സംഘത്തിലേക്ക് പെണ്‍കുട്ടികളെയും ചേര്‍ത്തുകൊണ്ടാണ് രൂപത ചരിത്രം തിരുത്തിയത്. കഴിഞ്ഞ ദിവസമാണ് രൂപത ഇതുസംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. റീഗന്‍സ്ബര്‍ഗ് രൂപതയാണ് ഇക്കാര്യം അറിയിച്ചത്.

അടുത്തവര്‍ഷം മുതല്ക്കാണ് പെണ്‍കുട്ടികളെയും ക്വയറില്‍ പങ്കെടുപ്പിക്കുന്നത്. കത്തീഡ്രല്‍ സ്പാരോസ് എന്നാണ് ജര്‍മ്മനിയിലെ ഈ ക്വയര്‍സംഘം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുളള ബോയ്‌സ് ക്വയറാണ് ഇത്. 975 മുതല്ക്കാണ് ക്വയറിന്റെ ആരംഭം.

പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംങര്‍ 1964 മുതല്‍ 1994 വരെ ക്വയര്‍ ലീഡറായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates