വിശുദ്ധവാരത്തില്‍ സഭ പൂര്‍ണ്ണദണ്ഡവിമോചനം അനുവദിക്കാറുണ്ട്. പെസഹാവ്യാഴം, ദു:ഖവെള്ളി, ദു:ഖ ശനി എന്നീ ദിവസങ്ങളിലാണ് സഭ ദണ്ഡവിമോചനം അനുവദിച്ചിട്ടുള്ളത്. ചില പ്രത്യേകതരം ഭക്തകൃത്യാനുഷ്ഠാനങ്ങളിലൂടെയാണ് സഭ പൂര്‍ണ്ണദണ്ഡവിമോചനം അനുവദിച്ചിരിക്കുന്നത്.
ഉദാഹരണത്തിന് പെസഹാവ്യാഴാഴ്ചയിലെ ദണ്ഡവിമോചനത്തിന് ദിവ്യകാരുണ്യത്തിന് മുമ്പില്‍ അരമണിക്കൂറെങ്കിലുമുള്ള ആരാധന അത്യാവശ്യമാണ്.. ദു:ഖവെള്ളിയാഴ്ചയില്‍ കുരിശിനോടുള്ള വണക്കം, ഭ്ക്തിപൂര്‍വ്വമായ കുരിശിന്റെവഴിയിലെ പങ്കാളിത്തം, എന്നിവ അനിവാര്യമാണ്. ദു:ഖശനിയാഴ്ചയാകട്ടെ വിശുദ്ധ ജപമാല ചൊല്ലണം. ഈസ്റ്റര്‍ രാത്രിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും മാമ്മോദീസാ വ്രതം പുതുക്കുകയും വേണം.
ഇതൊക്കെ ചെയ്യുമ്പോഴും ഒരു കാര്യം നാം പ്രത്യേകമായി മനസ്സിലാക്കിയിരിക്കണം. ഏതൊരു ദണ്ഡവിമോചനത്തിനും സഭ പൊതുവായി ആവശ്യപ്പെടുന്ന എല്ലാകാര്യങ്ങളും ഇവിടെയും ചെയ്തിരിക്കണം. ഉദാഹരണത്തിന് കുമ്പസാരിച്ച് പാപങ്ങള്‍ ഏറ്റുപറയുക.,ദിവ്യകാരുണ്യസ്വീകരണം,പരിശുദ്ധപിതാവിന്റെ നിയോഗാര്‍ത്ഥം 1 സ്വര്‍ഗ്ഗ 1 നന്മ, 1 ത്രീത്വസ്തുതി എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്.