വത്തിക്കാന്‍ സിറ്റി: എല്ലായ്‌പ്പോഴും ക്രിസ്തുവിനെ നോക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തു എപ്പോഴും നമ്മുടെകൂടെയുണ്ട്. നമുക്കൊപ്പം അവിടുന്ന് നടക്കുന്നു. ജീവിതത്തിലെ അനുദിനകാര്യങ്ങളിലെല്ലാം അവിടുന്ന് നമ്മുടെ കൂടെയുണ്ട്.
വിശുദ്ധി കൈവരിക്കാനുള്ള നമ്മുടെ വെല്ലുവിളികളിലുള്‍പ്പടെ. ക്രിസ്തു ഒരു ചരിത്രപുരുഷന്‍ മാത്രമല്ല. ജീവിതവഴിത്താരയില്‍ നമ്മളാരും ഒറ്റയ്ക്കല്ല, കാരണം ക്രിസ്തു നമ്മുടെ കൂടെയുണ്ട്,. പത്രോസിനും മറ്റു ശിഷ്യന്മാര്‍ക്കും ഒപ്പമെന്നതുപോലെ അവിടന്ന് നമുക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നു. ക്രിസ്തീയ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളില്‍ നാം ഒരിക്കലും നിരുത്സാഹരാകരുത്.
എപ്പോഴും ക്രിസ്തുവിനെ നോക്കുക. അവിടുന്ന് നമ്മുടെ ബുദ്ധിമുട്ടുകളും സഹനങ്ങളും പ്രയാസങ്ങളും ഏറ്റെടുക്കാന്‍ സന്നദ്ധനാണ്. ക്രിസ്തു ഒരിക്കലും കഴിഞ്ഞകാലത്തിന്റെ ഓര്‍മ്മയല്ല. അവിടുന്ന് എപ്പോഴും എവിടെയും സന്നിഹിതനാണ്. പാപ്പ പറഞ്ഞു.