വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ മാധ്യമപ്രവര്‍ത്തനം പ്രത്യാശ പകരുന്നതാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് മാധ്യമവിഭാഗം മേധാവികള്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പ വ്യക്തമാക്കിയത്. തിന്മയ്ക്കും ഭിന്നതകള്‍ക്കും നിരാശതയ്ക്കും വഴിതെളിക്കുന്ന മാധ്യമ ശൈലിയില്‍ നിന്ന് അകന്ന് ക്രിസ്തുവിലുള്ള പ്രത്യാശ പകരാനും ഒരുമിച്ചുപ്രവര്‍ത്തിക്കാനും ദൈവരാജ്യത്തിന്റെ സന്ദേശം പകരാനും ക്രൈസ്തവ മാധ്യമപ്രവര്‍ത്തകരോട് പാപ്പ ആവശ്യപ്പെട്ടു. കത്തോലിക്കാ മാധ്യമപ്രവര്‍ത്തനം കത്തോലിക്കര്‍ക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്ന ഒന്നല്ല അത് ദൈവരാജ്യത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സാക്ഷ്യത്തിന്റെ തുറന്ന ഇടമാണ്. പാപ്പ പറഞ്ഞു.