വത്തിക്കാന്‍ സിറ്റി: നോമ്പുകാലം സൗഖ്യപ്പെടലിന്റെ സമയമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബലഹീനതയും രോഗവും നമുക്കെല്ലാവര്‍ക്കും പൊതുവായ അനുഭവങ്ങളാണ്. അതിലുപരി ക്രിസ്തു നമുക്ക് പ്രദാനം ചെയ്ത രക്ഷയില്‍ നാം സഹോദരങ്ങളാണ്. രക്ഷകനെപോലെ തങ്ങളുടെ വാക്കുകളാലും ജ്ഞാനത്താലും വാത്സല്യത്താലും പ്രാര്‍ത്ഥനയാലും മറ്റുള്ളവര്‍ക്ക് സൗഖ്യത്തിന്റെ ഉപകരണങ്ങളായിത്തീരണം നാം. യേശു ദൈവത്തിന്റെ ഹൃദയം വെളിപെടുത്തു്‌നു. അവിടന്ന് എല്ലാവരോടും എപ്പോഴും കരുണയുള്ളവനാണ്. നമുക്ക് പരസ്പരം സഹോദരങ്ങളെ പോലെ സ്്‌നേഹിക്കാന്‍ കഴിയുന്നതിനുവേണ്ടി അവന്‍ നമ്മുടെ മുറിവുകള്‍ സുഖപ്പെടുത്തുന്നു. അച്ചടിച്ചു നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.