പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തതോടെ പരിശുദ്ധ സിംഹാസനത്തില്‍ ഒഴിവുവന്നതിനാല്‍ പരിശുദ്ധ കുര്‍ബാനയിലും യാമപ്രാര്‍ത്ഥനകളിലും മറ്റ് ഔദ്യോഗികപ്രാര്‍ത്ഥനകളിലും പരിശുദ്ധ പിതാവിന്റെ പേരു ഒഴിവാക്കിയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് സീറോമലബാര്‍സഭ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ അറിയിച്ചു. നമ്മുടെ സഭയില്‍ മാര്‍പാപ്പയുടെ പേര് ഒഴിവാക്കി മേജര്‍ആര്‍ച്ചുബിഷപ്പിന്റെയും അതിരൂപത-രൂപത മേലധ്യക്ഷന്മാരുടെയും പേരുകള്‍ മാത്രം പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാവും. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ ഈ രീതി അവലംബിക്കേണ്ടതാണ്. പരിശുദ്ധ കുര്‍ബാനയില്‍ മരിച്ചവരെ അനുസ്മരിക്കുന്ന സ്ഥലത്ത് പരിശുദ്ധപിതാവിന്റെ പേരു കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടതാണ്.