റോം രൂപതയില്‍ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നു, തുടക്കം ലൂര്‍ദ്ദിലേക്ക്

റോം: രൂപതാതലത്തിലുള്ള തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ റോം നടത്തുന്നു. ഓഗസ്റ്റിലാണ് ആദ്യ തീര്‍ത്ഥാടനത്തിന് പ്ലാന്‍ ചെയ്തിരിക്കുന്നത്. ലൂര്‍ദ്ദിലേക്കായിരിക്കും ആദ്യ തീര്‍ത്ഥാടനം.

ഓഗസ്റ്റ് 24 മുതല്‍ 27 വരെ ദിവസങ്ങളിലായിരിക്കും തീര്‍ത്ഥാടനം. ഇതിന് പുറമെ ഹോളിലാന്റിലേക്ക് സെപ്തംബര്‍ ഏഴു മുതല്‍ 14 വരെയും ഫാത്തിമായിലേക്ക് ഒക്ടോബര്‍ 11 മുതല്‍ 14 വരെയും തീര്‍ത്ഥാടനങ്ങള്‍ നടത്താനും പദ്ധതിയുണ്ട്. ഓഗസ്റ്റ് മാസത്തില്‍ ലൂര്‍ദ്ദിലേക്കുള്ള തീര്‍ത്ഥാടനം റോം രൂപതയുടെ പാരമ്പര്യമാണ്. മാതാവിനോടുള്ള നന്ദിയുടെ സൂചകമായിട്ടാണ് തീര്‍ത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.

കര്‍ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസ് സംഘത്തെ നയിക്കും. കോവിഡ് ബാധിതനായി പത്തുദിവസത്തോളം ആശുപത്രിയില്‍ കഴിച്ചുകൂട്ടേണ്ടിവന്നിട്ടുണ്ട് ഇദ്ദേഹത്തിന്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates