പാലാ: ഗായകരും ഗാനരചയിതാക്കളും സംഗീതസംവിധായകരും വാദ്യോപകരണങ്ങള്‍ പഠിപ്പിക്കുന്നവരുമായ അനേകം വ്യക്തികളുടെ കൂട്ടായ്മയായ അഗാപ്പേ മീഡിയ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന യൂട്യൂബ് ചാനലിന് ഇന്ന് തുടക്കമാകും.
കേരളത്തിലും വെളിയിലും വിദേശത്തുമായി കരിസ്മാറ്റിക് ധ്യാനരംഗത്ത് ദൈവികശുശ്രൂഷ ചെയ്യുന്ന ഗാനശുശ്രൂഷകരുടെ കൂട്ടായ്മയാണ് അഗാപ്പെ. ഇതിന്റെ കീഴില്‍ ഇപ്പോള്‍ 115 ഗായകശുശ്രൂഷകര്‍ ഉള്‍പ്പെടുന്ന അഗാപ്പെ മ്യൂസിക് ചാരിറ്റിയും പ്രവര്‍ത്തിക്കുന്നു.അർഹതപ്പെട്ട അംഗങ്ങളായവര്‍ക്ക് സാമ്പത്തികമായ സഹായവും നല്കിവരുന്നു.
പാലാ രൂപതാംഗമായ ബെന്നി ജോസഫ് പ്രസിഡന്റായും കാഞ്ഞിരപ്പള്ളി രൂപതാംഗമായ ജോജി ജോസഫ് സെക്രട്ടറിയായും കോതമംഗലം രൂപതാംഗമായ സ്റ്റാന്‍ലി ജോസഫ് ട്രഷററായും പ്രവര്‍ത്തിക്കുന്നു. ബേബി എബ്രഹാം( വൈസ് പ്രസിഡന്റ്) ജോസഫ് ചെറിയാന്‍( ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
അഗാപ്പെ മിനിസ്ടറിയോടൊപ്പം ദൈവാരാജ്യത്തിനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഗാനശുശ്രൂഷകരെ പ്രത്യേകം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .
ബന്ധപ്പെടേണ്ട നമ്പർ
പ്രസിഡന്റ് 0091 9961406671
സെക്രട്ടറി 0091 8139005094