Wednesday, January 8, 2025
spot_img

ക്രിസ്തുവിലുള്ള വിശ്വാസമാണ് എന്റെ ജീവിതത്തിന് അര്‍ത്ഥം നല്കിയത്: മൈക്ക് പെന്‍സ്

വാഷിംങ്്ടണ്‍: വ്യക്തിപരമായി യേശുവുമായുള്ള അടുപ്പവും അവിടുന്നിലുള്ള വിശ്വാസവുമാണ് തന്റെ അനുദിനജീവിത വ്യാപാരങ്ങള്‍ക്കും കുടുംബജീവിതത്തിനും അര്‍ത്ഥം നല്കുന്നതെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതപീഡനം എന്നത് ആഗോളവ്യാപകമായ പ്രശ്‌നമാണ്. അത് എല്ലാവരെയും ബാധിക്കുന്നുണ്ട്. ഓരോ വ്യക്തികള്‍ക്കും അവരുടെ മതവിശ്വാസമനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ട്. അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യം എന്നത് ക്രൈസ്തവരെയോ ജൂതനെയോ മുസ്ലീമിനെയോ ബുദ്ധമതക്കാരനെയോ ഹിന്ദുവിനെയോ മാത്രം ബാധിക്കുന്ന കാര്യമല്ല. അവരുടെ പ്രശ്‌നം എല്ലാവരുടെയും പ്രശ്‌നമാണ്. നമ്മള്‍ ഓരോരുത്തരുടെയും പ്രശ്‌നമാണ്. സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തിയ മൈക്ക് പോംപോ പറഞ്ഞു.

100 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ഇന്നലെയാണ് സമാപിച്ചത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് സമ്മേളനം സംഘടിപ്പിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!