വത്സലഭാജനമേ, കഴിവുളളതെല്ലാം നീ ചെയ്യുക. ഇപ്പോള്‍തന്നെ ചെയ്യുക. എപ്പോള്‍ മരിക്കുമെന്നും മരണശേഷംഎന്തു സംഭവിക്കുമെന്നും നിനക്ക് അറിഞ്ഞുകൂടല്ലോ. സമയമുള്ളപ്പോള്‍ അനശ്വരമായ സമ്പത്ത് സംഭരിച്ചുകൊള്ളുക. നിന്റെ രക്ഷയെക്കുറിച്ചല്ലാതെ മറ്റൊന്നും നീ ചിന്തിക്കണ്ട. ദൈവകാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചുകൊള്ളുക. ലൗകികകാര്യങ്ങളില്‍ ഇടപെടാതെ ലോകത്തില്‍ പരദേശിയെപോലെയും സന്യാസിയെപോലെയും വ്യാപരിച്ചുകൊള്ളുക. നിന്റെ ഹൃദയത്തെ സ്വതന്ത്രമായും ദൈവോന്മുഖമായും കാത്തുകൊള്ളുക. ഭൂമിയില്‍ നിനക്ക് ശാശ്വത വാസസ്ഥലമില്ല. മരണാനന്തരം നിന്‌റെ ആത്മാവ് ആനന്ദപൂര്‍വ്വം കര്‍ത്താവിങ്കലേക്ക് എത്തിച്ചേരാന്‍ കണ്ണുനീരോടെ നിന്റെ പ്രതിദിന പ്രാര്‍ത്ഥനകളും നെടുവീര്‍പ്പുകളും അങ്ങോട്ട് തിരിച്ചുകൊള്ളുക.( ക്രിസ്ത്വാനുകരണം)