സന്തോഷങ്ങളും സന്താപങ്ങളും പങ്കുവച്ചുകൊണ്ട് മാനവഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ച വ്യക്തി

സന്തോഷങ്ങളും സന്താപങ്ങളും പങ്കുവച്ചുകൊണ്ട് മാനവഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ച നല്ല ഇടയനാണ് ഫ്രാന്‍സിസ് പാപ്പയെന്ന് കര്‍ദിനാള്‍ ജോവാന്നി ബാത്തിസ്‌ത്തേ റേ. ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തിലെ അനശ്വരമായ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട്, വചനസന്ദേശം നല്‍കുകയും ശുശ്രൂഷയില്‍ സംബന്ധിക്കുവാനെത്തിയ വിവിധ രാജ്യങ്ങളിലെ നേതാക്കന്മാര്‍ക്കും മറ്റെല്ലാവര്‍ക്കും കര്‍ദിനാള്‍സംഘത്തിന്റെ നാമത്തില്‍ കൃതജ്ഞത അറിയിച്ചും സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാരശുശ്രൂഷവേളയില്‍ കര്‍ദിനാള്‍ ജോവാന്നി റേ.

ഏറ്റവും ചെറിയവര്‍ക്കായി, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി തുറന്ന മനസോടെ തന്റെ ജീവിതത്തില്‍ സ്ഥാനം നല്‍കിയ പാപ്പായാണ് ഫ്രാന്‍സിസ്. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന നവമായ മാറ്റങ്ങളിലും, പരിശുദ്ധാത്മാവ് സഭയില്‍ പ്രചോദിപ്പിക്കുന്ന കാര്യങ്ങളിലും അദ്ദേഹം ഏറെ ശ്രദ്ധപുലര്‍ത്തുകയും ചെയ്തു. തന്റെ സ്വതസിദ്ധമായ ഭാഷയില്‍, ആധുനിക ലോകത്തിലെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിനും, വെല്ലുവിളികളുടെയുംവൈരുദ്ധ്യങ്ങളുടെയും നടുവില്‍ ക്രിസ്ത്യാനികളായി ജീവിക്കാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

സഭ എല്ലാവരുടെയും ഭവനമാണ്; എല്ലായ്‌പ്പോഴും തുറന്നിരിക്കുന്ന വാതിലുകളുള്ള ഒരു വീടെന്ന ഫ്രാന്‍സിസ് പാപ്പായുടെ ബോധ്യമാണ്, സഭയെ ഒരു പ്രവര്‍ത്തനരംഗ ആതുരാലയം എന്ന് വിശേഷിപ്പിക്കുവാന്‍ പ്രചോദനം നല്‍കിയത്. എല്ലാ വിധ വിഭാഗീയതകള്‍ക്കും അതീതമായി എല്ലാവരുടെയും മുറിവുകള്‍ ഉണക്കുവാന്‍ സഭയ്ക്കുള്ള കടമയെപ്പറ്റിയും ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചിരുന്നു. കര്‍ദിനാള്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates