പരിശുദ്ധ ജപമാല ക്രമപ്പെടുത്തിയിരിക്കുന്നത് മുഖ്യമായും ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയും ( സ്വര്‍ഗ്ഗസ്ഥനായപിതാവേ) മാലാഖയുടെ അഭിവാദനവും( നന്മ നിറഞ്ഞ മറിയമേ) അടിസ്ഥാനമായി ഉപയോഗിച്ചാണ്. തന്മൂലം അത് വിശ്വാസികളുടെ ആദ്യ പ്രാര്‍ത്ഥനയും ആദ്യ ഭക്തിയും ആയിരുന്നുവെന്ന കാര്യത്തിലും അപ്പസ്‌തോലന്മാരുടെയും ശിഷ്യന്മാരുടെയും കാലം മുതല്‍ക്കേ തലമുറകളായി അത് തുടര്‍ന്നുവരുന്നതിലും യാതൊരു സംശയവുമില്ല.
എങ്കിലും ഇന്നത്തെ രൂപത്തില്‍ ജപമാല തിരുസഭയ്ക്ക് നല്കിയത് വിശുദ്ധ ഡൊമിനിക്കാണ്. 1214 ല്‍ ആയിരുന്നു അത്.അല്‍ബിജെന്‍സിയന്‍സിന്റെയും മറ്റ് പാഷണ്ഡികളെയും മാനസാന്തരപ്പെടത്തുന്നതിനുള്ള ശക്തമായ ഒരു ഉപാധി എന്ന നിലയിലാണ് പരിശുദധ കന്യാമറിയത്തില്‍ നിന്ന് ഡൊമിനിക്കിന് ജപമാല ലഭിച്ചത്.