റോം; മേരി മേജര്‍ ബസിലിക്കയില്‍ ഈ മാസം പ്രത്യേക മരിയന്‍ പ്രാര്‍ത്ഥനകള്‍..

റോം: റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ മെയ് മാസത്തില്‍ പ്രത്യേകം മരിയന്‍ ഭക്താനുഷ്ഠാനങ്ങള്‍. ഇതനുസരിച്ച് മെയ് മാസത്തിലെ എല്ലാ ദിവസവും ജപമാലപ്രാര്‍ത്ഥനയും കുര്‍ബാനയും നടക്കും. മെയ് 19 ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിക്ക് ദി സോങ് ഓഫ് മേരി എന്ന പേരില്‍ മരിയന്‍ പാരായണം നടക്കും. മെയ് മുപ്പതാം തീയതി മാതാവിനെ സ്തുതിക്കുന്ന ഗാനമായ അകാത്തിസ്റ്റോസ് ആലപിക്കും. 31 ാം തീയതി രാത്രി ജപമാല പ്രാര്‍ത്ഥനയ്ക്കു ശഷം കര്‍ദിനാള്‍ ബല്‍ദസാരെ റെയ്‌ന പരിശുദ്ധ അമ്മയ്ക്ക് എല്ലാവരെയും സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന നയിക്കും.
ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് മേരി മേജര്‍ ബസിലിക്കയിലാണ്. ഇപ്പോള്‍ മുമ്പത്തെക്കാളും കൂടുതല്‍ ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നുമുണ്ട്. മരിയഭക്തിക്കുവേണ്ടി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മാസമായതുകൊണ്ടാണ് മേരി മേജര്‍ ബസിലിക്കയില്‍ മെയ്മാസത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates